Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vines Are Filling

Palakkad

കു​രു​മു​ള​ക് വ​ള്ളി​ക​ളി​ൽ തി​രി നി​റ​യു​ന്നു

വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​ന​ൽ​കി കു​രു​മു​ള​കു​വ​ള്ളി​ക​ളി​ൽ തി​രി നി​റ​ഞ്ഞു. ക​ടു​ത്ത വേ​ന​ലി​ലെ ചൂ​ടേ​റ്റു​ത​ള​ർ​ന്ന വ​ള്ളി​ക​ൾ​ക്ക് കാ​ല​വ​ർ​ഷ​മെ​ത്തി​യ​തോ​ടെ വ​ള്ളി​ക​ൾ ശ​ക്തി​പ്പെ​ട്ട് തോ​ട്ട​ങ്ങ​ളി​ലെ​ല്ലാം തി​രി നി​റ​യു​ക​യാ​ണ്.

ഭേ​ദ​പ്പെ​ട്ട വി​ല തു​ട​രു​ന്ന​തി​നാ​ൽ കു​രു​മു​ള​കി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ക​ർ​ഷ​ക​രെ​ല്ലാം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.മ​ഴ​യും കാ​ലാ​വ​സ്ഥ​യു​മൊ​ക്കെ അ​നു​കൂ​ല​മാ​യി നി​ൽ​ക്ക​ണം.​ആ​റു​മാ​സ​ക്കാ​ലം ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ക്ക​രു​ത്.

വി​ള​വി​നൊ​പ്പം വി​ല​യും ഉ​യ​ർ​ന്നു നി​ൽ​ക്ക​ണം.​എ​ങ്കി​ൽ മാ​ത്ര​മേ ഇ​പ്പോ​ൾ തി​രി​ക​ളി​ലെ പ്ര​തീ​ക്ഷ വ​രു​മാ​ന​മാ​യി മാ​റൂ.മേ​ഖ​ല​യി​ലെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര​ങ്ങ​ളി​ൽ ഒ​രു​വ​ർ​ഷ​ത്തെ കു​ടും​ബ ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​ത് ഈ ​പ​ച്ച​വ​ള്ളി​ക​ളി​ലെ ക​റു​ത്ത പൊ​ന്നി​നെ ആ​ശ്ര​യി​ച്ചാ​ണ്.

വി​ള​വി​ലും വി​ല​യി​ലും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ണ്ടാ​യാ​ൽ എ​ല്ലാം ത​കി​ടം മ​റി​യും. രാ​സ​വ​ള​പ്ര​യോ​ഗ​മി​ല്ലാ​തെ കു​രു​മു​ള​കു​കൃ​ഷി ന​ട​ത്തു​ന്ന പാ​ല​ക്കു​ഴി, മം​ഗ​ലം​ഡാം തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ലെ മു​ള​കി​ന് മ​റ്റു മു​ള​കി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല​യു​ണ്ട്.ഗു​ണ​മേ​ന്മ​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​നൊ​പ്പം കു​രു​മു​ള​ക് കാ​ണാ​നു​ള്ള ച​ന്ത​വും വി​ല​കൂ​ടാ​ൻ കാ​ര​ണ​മാ​ണ്. ഇ​വി​ടു​ത്തെ മു​ള​കി​ന് വി​പ​ണി​യി​ലും ന​ല്ല ഡി​മാ​ൻ​ഡാ​ണ്.

കു​റ​ഞ്ഞ സ്ഥ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​രു​മു​ള​കു​ണ്ടാ​കു​ന്ന മ​റ്റൊ​രു മ​ല​മ്പ്ര​ദേ​ശ​മാ​ണ് പാ​ല​ക്കു​ഴി എ​ന്ന ജൈ​വ​ഗ്രാ​മം. മ​ല​യോ​ര​ങ്ങ​ളി​ൽ കു​രു​മു​ള​ക് കൊ​ടി​ക​ളി​ല്ലാ​ത്ത വീ​ടു​ക​ളോ തോ​ട്ട​ങ്ങ​ളോ ഉ​ണ്ടാ​കി​ല്ല. റ​ബ​ർ തോ​ട്ട​ത്തി​ലെ ഇ​ട​വി​ളാ​യും കു​രു​മു​ള​ക് സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up